കൊച്ചി: സിനിമാ താരങ്ങൾക്കെതിരെ പരാതി നൽകിയ ഡോക്ടർ ജോൺസൺ ജെ. വർഗീസിനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തു. യുവനടിയുടെ അടുത്ത ബന്ധുവായ യുവതിയാണ് പരാതിക്കാരി. മദ്യം നൽകിയശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. അശ്ലീല ദൃശ്യങ്ങളുണ്ടെന്ന് ആരോപിക്കുന്ന ഡോക്ടറുടെ ഫോൺ യുവതി പൊലീസിന് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്.
പരാതിയിൽ ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്. ഡോക്ടറെ മർദിച്ച സംഭവത്തിൽ സിനിമാ താരങ്ങൾക്കെതിരെ കടവന്ത്ര പൊലീസും കേസെടുത്തിട്ടുണ്ട്. ഈ കേസിൽ നടിയും നടനുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആക്രമണക്കേസിലെ ഒരു പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നും കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് പുതിയ പരാതിയും കേസും. അലിഗേഷനുകൾ സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

