മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ 26-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബി.എം.ബി.എഫ്. ഹെൽപ്പ് ആൻഡ് ഡ്രിങ്കിന്റെ 12-ാം സീസണിൽ സേവനമനുഷ്ഠിച്ച വളന്റിയർമാർക്കും സഹകരിച്ച സ്ഥാപനങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

ഈ മാസം 30ന് വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഉമ്മുൽ ഹസ്സത്തിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. ബഹ്റൈനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സാന്നിധ്യത്തിൽ വളന്റിയർമാരെയും സ്ഥാപനങ്ങളെയും ആദരിക്കുമെന്ന് ബി.എം.ബി.എഫ്. ഭാരവാഹികൾ അറിയിച്ചു. കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
