
മനാമ: സിറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച വർക്ക് ഓഫ് മേഴ്സി അവാർഡ് 2026 ബഹ്റൈനിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന 101 നഴ്സുമാർക്ക് സമർപ്പിച്ചു.
ന്യൂ സീസൺസ് ഹാളിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽഡോ ബെറാർദി, ഡോ. ഹസൻ ഈദ് ബുഖമ്മസ് എം പി എന്നിവർ ചേർന്നാണ് അവാർഡ് സമർപ്പണം നിർവഹിച്ചത്.
ബഹ്റൈൻ കാത്തലിക് നഴ്സിംഗ് മിനിസ്ട്രയെ പ്രതിനിധീകരിച്ച് വിനി ജിമ്മി, ജിംഷി ജോസ് എന്നിവർ ചേർന്ന് പ്രധാന സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് 2026 ഏറ്റുവാങ്ങി.
ബഹ്റൈൻ ചരിത്രത്തിലാദ്യമായി ബഹ്റൈൻ, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, ഫിലിപ്പീൻസ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം നഴ്സുമാരെ ഒരേ വേദിയിൽ ആദരിക്കുന്ന മഹത്തായ സംരംഭം യാഥാർഥ്യമാക്കിയ സിറോ മലബാർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ ചടങ്ങിലെ മുഖ്യാതിഥികൾ അഭിനന്ദിച്ചു.
ബിഷപ്പ് ആൽഡോ ബെറാർദി, ഡോ. ഹസൻ ഈദ് ബുഖമ്മസ്, ബി.കെ.ജി ഹോൾഡിംഗ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് എന്നിവർ നഴ്സുമാരുടെ നിസ്വാർത്ഥ സേവനമനോഭാവത്തെ പ്രശംസിക്കുകയും സമൂഹത്തിനുള്ള അവരുടെ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.
സാമൂഹികസേവന രംഗത്തെ മികച്ച സേവനത്തെ മാനിച്ചുകൊണ്ട് ശ്രീ ഡേവിസ് ടി മാത്യൂസിനെ സിംസ് ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

വ്യവസായ രംഗത്ത് സുതാര്യവും മൂല്യാധിഷ്ഠിതവുമായ പ്രവർത്തനശൈലിയിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്കായി ഏർപ്പെടുത്തിയ സിംസ് ബിസിനസ് എക്സലൻസ് അവാർഡ് ദിയ ആൻഡ് തോമസ് മാനേജ്മെന്റ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ശ്രീ തോമസ് ജോർജിനും മാതാ അഡ്വർടൈസിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ഏലിയാസ് എം തോമസിനും സമ്മാനിച്ചു.
മികച്ച സേവനങ്ങളും ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് മാപ്പിൾ ട്രീ മാനേജിങ് ഡയറക്ടർ സിജോ പോളിന് സിംസിന്റെ പ്രത്യേക ആദരവും ചടങ്ങിൽ നൽകി.
അറന്നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. വർക്ക് ഓഫ് മേഴ്സി ജനറൽ കൺവീനർ ബെന്നി വർഗീസ് സിംസ് നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ അവാർഡിനർഹരായ നഴ്സുമാർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന്റെ സമാപനത്തിൽ സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തി.

സിംസ് മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതരത്ത്, പോൾ ഉരുവത്ത്, ചാൾസ് ആലുക്ക, ബോർഡ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ സി. ജോസ്, ലേഡീസ് വിംഗ് ഭാരവാഹികളായ ജിൻസി ലിയോൺസ്, മേരി രഞ്ജിത്, ലിജി ജോസ്, ഷീന ജോബിൻ, ജനറ്റ് ഷിനോയ്, അൽവിനിയ ക്ലിറ്റിൻ, ഐശ്വര്യ ജാക്സൺ, സുനു രതീഷ്, ഷാന്റി ജെയിംസ് എന്നിവർ നേതൃത്വം നൽകി.
പരിപാടിയുടെ ഏകോപനം ഷിനോയ് പുളിക്കൽ, പോളി വിതയത്തിൽ, സജു സ്റ്റീഫൻ, സോജി മാത്യു, റെജു മൂഞ്ഞേലി, പോൾ കെ. ആന്റണി എന്നിവർ നിർവഹിച്ചു. മെബിൾ ജോബി, ഫിയോണ റോസ് ജോസഫ് എന്നിവർ അവതാരകരായിരുന്നു.
ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഫാ. സജി, ഫാ. ജോൺ ബ്രിട്ടോ, ന്യൂ ഹോറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, സുധീർ തിരുനിലത്ത്, ഇ എ രാജീവൻ, രാജു കല്ലുംപുറം, ബിനു കുന്നന്താനം, മനു മാത്യു, സുബൈർ കണ്ണൂർ, ബഷീർ അമ്പ്ലായി തുടങ്ങിയ പ്രമുഖരും, മാധ്യമ പ്രവർത്തകർ, ബഹ്റൈനിലെ നിരവധി സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.


