
ന്യൂഡൽഹി: ബഹ്റൈൻ രാജ്യത്തേക്കുള്ള നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ നയതന്ത്ര ദൗത്യം ഏറ്റെടുക്കുന്നതിനുള്ള ഔദ്യോഗിക അധികാരപത്രം അദ്ദേഹം രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു.

ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക നടപടികളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച.


