മനാമ : ബഹ്റൈൻ പ്രതിഭയുടെ വടംവലി ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.പ്രതിഭ റിഫ ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ജേഴ്സി സ്പോൺസർ ചെയ്ത THE DESK HUB (FOR OFFICE FURNITURE) എന്ന സ്ഥാപന പ്രതിനിധി ബിഞ്ചു വിൽഫ്രെഡ് ടീം ക്യാപ്റ്റൻ നജീർ ബുഹാരിക്ക് ജേഴ്സി നൽകി പ്രകാശനം ചെയ്തു.

ചടങ്ങിൽ പ്രതിഭ കേന്ദ്ര കായിക വേദി കൺവീനർ നജാബ് ഓമശ്ശേരി സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കായികവേദി അംഗം ശ്രീരാജ് കാന്തലോട്ട് അധ്യക്ഷനായ പരിപാടിയിൽ പ്രതിഭ പ്രസിഡണ്ട് മഹേഷ് കെ വി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രതിഭ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഷിജു പിണറായി ,ബാബു വി ടി ,രഞ്ജു ഹരീഷ് എന്നിവർ പങ്കെടുത്ത പരിപാടിയിൽ പ്രതിഭ കേന്ദ്ര കായികവേദി അംഗം ഷിബിൽ ഖാൻ നന്ദി പറഞ്ഞു.

