മനാമ: ബഹ്റൈനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 7,700 സന്നദ്ധപ്രവർത്തകർ മൂന്നാം ഘട്ട കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കാളികളായി. ക്ലിനിക്കൽ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ച് 6 ആഴ്ചയ്ക്കുള്ളിൽ 6,000 വോളന്റിയർമാർ എന്ന ആദ്യ ലക്ഷ്യം കൈവരിക്കാനായി. അതിനുശേഷം 1,700 സന്നദ്ധ പ്രവർത്തകർക്കായി അധിക സ്ലോട്ടുകൾ പ്രഖ്യാപിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
ഓഗസ്റ്റിലാണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ബഹ്റൈൻ പങ്കാളിത്തം പ്രഖ്യാപിച്ചത്. ഷെഡ്യൂൾ ചെയ്ത ഘട്ടം പൂർത്തിയാക്കി രാജ്യം പുതിയ നേട്ടം കൈവരിച്ചതായി ആരോഗ്യമന്ത്രി എച്ച്.ഇ ഫൈക ബിന്ത് സയീദ് അൽ സലേഹ് പറഞ്ഞു. മാനവികതയ്ക്കായി സന്നദ്ധപ്രവർത്തനം നടത്താൻ മുൻകൈയെടുത്ത ജനങ്ങളിൽ ബഹ്റൈൻ അഭിമാനിക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ആദ്യ ഡോസ് കഴിഞ്ഞ് 3 ആഴ്ച കഴിഞ്ഞ് വോളന്റിയർമാർ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. കൂടാതെ അവരെ 12 മാസത്തേക്ക് മെഡിക്കൽ ടീം പിന്തുടരുകയും ചെയ്യും.