
മാനാമ : ബഹ്റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളിയുടെ സൺഡേ സ്കൂൾ പ്രസ്ഥാനം 45 ആം വാർഷികം സമുചിതമായി ആഘോഷിച്ചു. പള്ളി ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടികളിൽ ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകയും, ദി വീക്ക് ഇൻ ബഹ്റൈൻ ചീഫ് എഡിറ്ററുമായ രാജി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഇടവക സെക്രട്ടറി ബെന്നി. പി. മാത്യു, വൈസ് പ്രസിഡന്റ് സന്തോഷ് ആന്‍ഡ്രൂസ് ഐസക്ക്, ട്രഷറർ ലിജോ കെ. അലക്സ്, സണ്ടേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ജീപാ ഷാജ്, പോൾ വർഗീസ്, ജോമോൻ ജോർജ്, ഏഞ്ചൽ അന്നാ ജോമോൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കഴിഞ്ഞ വർഷം വിവിധ കലാ മത്സരങ്ങളിൽ വിജയികളായവർക്കും, പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും സമ്മാനങ്ങൾ നൽകി. കുട്ടികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിക്കപ്പെട്ട ചടങ്ങിന് സൺഡേ സ്കൂൾ അധ്യാപകരും ഇടവക ഭരണ സമിതി അംഗങ്ങളും നേതൃത്വം നൽകി.


