
മനാമ: സർഗ്ഗാത്മകതയുടെ മികവുമായി ഇന്ത്യൻ സ്കൂൾ വാർഷിക ഗണിത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗണിതശാസ്ത്ര ചിന്തയെ പരിപോഷിപ്പിക്കുന്നതിനും ആശയപരമായ അറിവ് പ്രയോഗിക്കാനുള്ള അവസരങ്ങൾ വിദ്യാത്ഥികൾക്ക് പകർന്നു നൽകുകയുമായിരുന്നു ലക്ഷ്യം.
ആഘോഷങ്ങളിൽ ഡിസ്പ്ലേ ബോർഡുകൾ, മോഡൽ നിർമ്മാണം, സിമ്പോസിയങ്ങൾ, ക്വിസുകൾ, ഡിജിറ്റൽ അവതരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ക്ലാസുകൾക്കായി വിപുലമായ മത്സരങ്ങൾ ഉണ്ടായിരുന്നു. ആറാം ക്ലാസിന്, ‘ആകൃതികളുടെ ചുറ്റളവും വിസ്തീർണ്ണവും’ എന്ന വിഷയത്തിൽ നടന്ന ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ ആറ് ക്യൂ, വി, എഫ് ഡിവിഷനുകൾ ജേതാക്കളായി.

ഏഴാം ക്ലാസിൽ, ‘ഭിന്നസംഖ്യകളും ദശാംശങ്ങളും’ എന്ന വിഷയത്തിൽ മോഡൽ നിർമ്മാണത്തിൽ ഇഷാൻ കൃഷ്ണ ഒന്നാം സ്ഥാനവും സിയ കിഷോർ രണ്ടാം സ്ഥാനവും തയിബ മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസിൽ ജ്യാമിതി ബോർഡ് മാതൃക നിർമ്മാണ മത്സരത്തിൽ വേദിക ജെ ദൽവാനി വിജയിയായി. നാഗശ്രീ രണ്ടാം സ്ഥാനവും നിവേദ് വിനോദ് മൂന്നാം സ്ഥാനവും നേടി. ഗണിത മികവ് തെളിയിക്കാനുള്ള എം ടി എസ് ഇ പരീക്ഷയിൽ ആറാം ക്ലാസിൽ, ധ്യാൻ എ എൻ, ഇഷാൻ അനുരാജ്, സ്റ്റീവ് എമിൽ എന്നിവർ ജേതാക്കളായി.

ഏഴാം ക്ലാസിൽ, സൈറ അനീഷ് ഒന്നാം സ്ഥാനവും ജമീൽ ഇസ്ലാം രണ്ടാം സ്ഥാനവും ഹുസൈൻ അലി മൂന്നാം സ്ഥാനവും നേടി. എട്ടാം ക്ലാസിൽ, ദേവാൻഷി ദിനേശ് ഒന്നാം സ്ഥാനവും, വർദിനി ജയപ്രകാശ് രണ്ടാം സ്ഥാനവും, റഫ റഹിമാൻ മൂന്നാം സ്ഥാനവും നേടി. നാലാം ക്ലാസ്സിൽ ആയുഷ് രാജേഷ് , ദേവവ്രത് മഹേശ്വർ , സ്തേവാൻ ലോഗനാഥൻ എന്നിവർ ജേതാക്കളായി. അഞ്ചാം ക്ലാസ്സിൽ അബു ഹുറൈറ,റോഷൻ ഹരി, മയൂഖ് സന്ദീപ് നമ്പ്യാർ എന്നിവർ ജേതാക്കളായി.

നാലാം ക്ലാസ് ഡിസ്പ്ലേ ബോർഡ് മത്സരങ്ങളിൽ ഡി, ക്യൂ, വൈ എന്നീ ഡിവിഷനുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. അഞ്ചാം ക്ലാസ്സിൽ ടി , വി , ജെ ഡിവിഷനുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിമ്പോസിയത്തിൽ പത്താം ക്ലാസിൽ അരീന മോഹന്തി, മെഹ്രീൻ ഫയാസ് എന്നിവരും പന്ത്രണ്ടാം ക്ലാസ്സിൽ ശ്രാവണ വെങ്കിടേഷ് , ആയിഷ ഖാൻ എന്നിവരും ജേതാക്കളായി.

ഗണിതശാസ്ത്ര ക്വിസിൽ ഹിരേൻ , മുഹമ്മദ് ഫർഹാൻ , ജുവൽ ലിജു എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. നേതിക , ജനരക്ഷണ , ജയ്കപീഷ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും റിക്ക മേരി റോയ് , ആദർശ് രമേശ് , ജുവൽ ബൈജു എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും നേടി. പത്താം ക്ലാസ് ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ, എൻ, കെ , ജെ ഡിവിഷനുകൾ ജേതാക്കളായി. പതിനൊന്നാം ക്ലാസിൽ, എൽ, എം ,എഫ് ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പന്ത്രണ്ടാം ക്ലാസിൽ, കെ,ഐ,എം എന്നിവ ജേതാക്കളായി. ഒൻപതാം ക്ലാസിൽ, പി,വി,ജി ഡിവിഷനുകൾ ജേതാക്കളായി.

വിദ്യാർത്ഥികളുടെ ജീവിതത്തിൽ ഗണിത ശാസ്ത്രത്തിന്റെ സ്വാധീനത്തെ കുറിച്ച് മുഹമ്മദ് അദ്നാൻ സംസാരിച്ചു. സമ്മാന ദാന ചടങ്ങിൽ സ്കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു. ഗണിത വകുപ്പ് മേധാവി ഹസീന സലിം പരിപാടിക്ക് നേതൃത്വം നൽകി. സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.


