
ഗുരുവായൂര്‍: മുഖ്യമന്ത്രി വിഡി സതീശന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തി. ദേവസ്വം ചെയര്മാന് എ വി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വം ചെയര്മാന് മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ചു വരവേറ്റു.

സോപാനത്തിനു മുന്പില് വെണ്ണയും കദളിപ്പഴവും സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം വാങ്ങി. ദര്‍ശനത്തിനു ശേഷം വെണ്ണയും തീര്‍ഥവും കൊണ്ട് തുലാഭാരവും നടത്തി. മാസത്തിലൊരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ശീലമാക്കിയ ഭക്തനാണ് വി ഡി സതീശന്. റെവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുത്തു.


