മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ നാളെ മുതൽ ഒമാന്റെ തലസ്ഥാനമായ മസ്കറ്റിലേക്കും പുറത്തേക്കും നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കും.
1957 മുതൽ ഗൾഫ് എയർ ബഹ്റൈനും ഒമാനും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. ഒമാൻ ജി.സി.സി മേഖലയിലെ ഗൾഫ് എയറിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
നിലവിൽ അബുദാബി, ദുബായ്, കുവൈറ്റ്, ജിദ്ദ, കെയ്റോ, അമ്മാൻ, ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട്, ഏഥൻസ്, മനില, ധാക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി സ്ഥലങ്ങളിലേക്കും തിരിച്ചും വിമാന സർവീസ് ഗൾഫ് എയർ നടത്തുന്നു.