കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 6 മാസങ്ങളായി രാജ്യത്തെ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ തീയറ്റർ പ്രതീതി നൽകുന്നതാണ് ഡ്രൈവ് ഇൻ സിനിമ പ്രദർശനം.
ലോക്ക് ഡൗണിന്റെ സമയത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഡ്രൈവ് ഇൻ സിനിമ നടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത് ആദ്യമായാണ് നടക്കുന്നത്. ഞായറാഴ്ച്ച കൊച്ചിയിലെ മെറിഡിയനിലാണ് പുതിയ സിനിമാ അനുഭവം ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
തുറസ്സായ ഒരിടത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ ദൃശ്യത്തിന്റേയും ശബ്ദത്തിന്റേയും മികവോടെ സിനിമ ആസ്വദിക്കാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. തുറസായ സ്ഥലത്ത് കാറിൽ തന്നെയിരുന്ന് കൃത്യമായ അകലം പാലിച്ച് വലിയ സ്ക്രീനിന് അഭിമുഖമായി കാറുകൾ പാർക്ക് ചെയ്യണം. തുടർന്ന് കാറിനുള്ളിലെ എഫ് എം റേഡിയോ നിശ്ചിത ഫ്രീക്വൻസിയിൽ ട്യൂൺ ചെയ്താൽ കാറിന്റെ സ്പീക്കറിലൂടെ സിനിമയുടെ ശബ്ദമെത്തുകയും ചെയ്യും .