
മനാമ: ബഹ്റൈന്‍ വംശജരല്ലാത്ത 69 വ്യക്തികളുടെ ബഹ്റൈന്‍ പൗരത്വം റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യദ്രോഹ പ്രവൃത്തികള്‍ ചെയ്തവരോ രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്നവരോ ആയവര്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ബഹ്റൈന്‍ പൗരത്വത്തിന് അര്‍ഹതയുള്ളവരെയും അര്‍ഹതയില്ലാത്തവരെയും കണ്ടെത്താനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.
രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ദോഷം വരുത്തുകയോ അതിനോടുള്ള വിശ്വസ്തതയുടെ കടമയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ പൗരത്വം റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബഹ്റൈന്‍ പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (10/3) പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. ആഭ്യന്തര മന്ത്രി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
ഇറാന്റെ ശത്രുതാപരമായ പ്രവൃത്തികളെ മഹത്വവല്‍ക്കരിക്കുകയോ അനുഭാവം പ്രകടിപ്പിക്കുകയോ ചെയ്തതിനോ അല്ലെങ്കില്‍ ബാഹ്യ കക്ഷികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനോ ആണ് പൗരത്വം റദ്ദാക്കിയത്.


