
മനാമ: ബഹ്റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റിലെ അഅലി പ്രൊമെനേഡ് വികസന പദ്ധതിയുടെ പുരോഗതിയും നിര്‍വ്വഹണ ഘട്ടങ്ങളും പരിശോധിക്കാന്‍ മുനിസിപ്പാലിറ്റി-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പ്രദേശം സന്ദര്‍ശിച്ചു.
മുനിസിപ്പല്‍ കാര്യങ്ങളുടെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് ഡോ. സയ്യിദ് ഷുബ്ബാര്‍ ഇബ്രാഹിം അല്‍-വെദായ്, നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സാദ് അല്‍ സെഹ്ലി, ആറാം ജില്ലയെ പ്രതിനിധീകരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം അബ്ദുല്ല അബ്ദുല്‍ഹമീദ് അഷൂര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
രാജ്യത്തിന്റെ വിശാലമായ വികസന ലക്ഷ്യങ്ങള്‍ക്കനുസൃതമായി പ്രൊമെനേഡുകള്‍, പാര്‍ക്കുകള്‍, പൊതു ഉദ്യാനങ്ങള്‍, തീരദേശ പ്രദേശങ്ങള്‍ എന്നിവയുടെ വികസനവും പരിപാലനവും ഉള്‍പ്പെടെ ബഹ്റൈനിലുടനീളമുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു.


