
മനാമ: ഇറാനിയന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനും ഇറാനുമായുള്ള രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, കായിക ബന്ധങ്ങള്‍ അവസാനിപ്പിക്കാനുമുള്ള അടിയന്തര നിര്‍ദേശം ബഹ്റൈന്‍ പാര്‍ലമെന്റ് ഐകകണ്ഠ്യേന പാസാക്കി.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ എം.പിമാര്‍ക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് ഇതു സംബന്ധിച്ച പ്രമേയം മുഹമ്മദ് അല്‍ ഉലൈവി മറ്റു നാല് എം.പിമാരുടെ പിന്തുണയോടെ അവതരിപ്പിച്ചത്.


