
മനാമ: ബഹ്റൈനില്‍ 17കാരിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ ഏഷ്യക്കാരിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിദേശത്തുനിന്ന് കൊണ്ടുവന്ന് നിര്‍ബന്ധിച്ച് ലൈംഗികത്തൊഴില്‍ ചെയ്യിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് യൂണിറ്റ് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
കേസില്‍ നിയമനടപടികള്‍ ആരംഭിച്ചതായും തുടര്‍നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.


