
മനാമ: ബഹ്റൈനിലെ ഗുദൈബിയയില്‍ ഒരു ബഹ്റൈന്‍ പൗരനില്‍നിന്ന് 4,700 ദിനാര്‍ കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പരാതി ലഭിച്ച ഉടന്‍ തന്നെ പോലീസ് അന്വേഷണമാരംഭിച്ചിരുന്നു. വൈകാതെ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കവര്‍ച്ച ചെയ്ത പണം ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.


