കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില് പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി.
പെണ്കുട്ടിയുടെ മാതാവിന്റെ സഹോദരീപുത്രനാണ് പ്രതിയായ അബിനാന് (24). യുവതിയുടെ കഴുത്തില് ഷാള് മുറുക്കി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളില് തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ഇന്ന് പുലര്ച്ചെ അഞ്ചു മണിക്കായിരുന്നു സംഭവം.
വിവരമറിഞ്ഞ ഉടന് പോലീസ് സ്ഥലത്തെത്തി ഇന്ക്വസ്റ്റ് നടപടികള് ആരംഭിച്ചു. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. കുടുംബങ്ങള് തമ്മിലുള്ള തര്ക്കമാണോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Trending
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിൻറെ സൗഹൃദ സംഗമം
- ജിയോ ഐപിഒയ്ക്ക് 2,000 കോടി ഡോളറിലധികം ബിഡുകൾ; ആഗോള നിക്ഷേപകർ രംഗത്ത്
- ഇന്റർ സ്കൂൾ ഹോക്കിയിൽ ഇന്ത്യൻ സ്കൂളിന് നേട്ടം; പെൺകുട്ടികളുടെ ടീമിന് മൂന്നാം സ്ഥാനം
- ‘പ്രതിപക്ഷം ഒറ്റക്കെട്ട്; അടുത്ത സമരം സർപ്രൈസ്’: രാഹുൽ ഗാന്ധി
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി ആഘോഷങ്ങൾ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു
- പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു
- ഡോ. രാജു നാരായണസ്വാമി ഐഎഎസ്, KCA – BFC ഇന്ത്യൻ ടാലന്റ്സ്കാൻ 2026 ഉദ്ഘാടനം ചെയ്തു
- ബഹ്റൈനിൽ വാഹനം ഇടിച്ചുകയറ്റി ഇന്ത്യൻ യുവാവിനെ കൊലപ്പെടുത്തി; 40കാരൻ അറസ്റ്റിൽ

