
മനാമ: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ബഹ്റൈന്‍ സന്ദര്‍ശിച്ചു. ബഹ്റൈനില്‍ വന്നിറങ്ങിയ അദ്ദേഹത്തെ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സ്വീകരിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, രാജാവിന്റെ പുത്രന്മാര്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വെല്ലുവിളികളെ ഫലപ്രദമായി നേരിടാനുള്ള ബഹ്റൈന്റെ ശേഷി ശക്തിപ്പെടുത്താന്‍ യു.എ.ഇ. നല്കുന്ന പിന്തുണയ്ക്ക് ഹമദ് രാജാവ് നന്ദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒരു പങ്കിട്ട ചരിത്രത്തിനപ്പുറം കൂടുതല്‍ സുസ്ഥിരവും യോജിച്ചതുമായ ഭാവിക്കായുള്ള ഏകീകൃത ദര്‍ശനത്തിലേക്ക് വ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യു.എ.ഇ. പ്രസിഡന്റിന് ഹമദ് രാജാവ് വിട നല്കി.
സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, രാജാവിന്റെ പുത്രന്മാര്, മന്ത്രിമാര്‍ എന്നിവരും അദ്ദേഹത്തെ യാത്രയയ്ക്കാനെത്തി.


