
മനാമ: ബഹ്റൈനിലെ ബിലാജ് അല്‍ ജസായര്‍ പബ്ലിക് ബീച്ച് മോടിപിടിപ്പിക്കല്‍ പ്രവൃത്തി ആരംഭിച്ചതായി ബഹ്റൈന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി (ഇദാമ) അറിയിച്ചു.
നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബീച്ച് താല്‍ക്കാലികമായി അടച്ചിട്ടുണ്ട്. ബീച്ചിന്റെ ദൃശ്യഭംഗി മെച്ചപ്പെടുത്താനുള്ള പ്രവൃത്തിയുടെ ആദ്യഘട്ടം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇദാമ വ്യക്തമാക്കി.


