
മനാമ: ബഹ്റൈനിലെ സ്വകാര്യ പരിശീലന സ്ഥാപനങ്ങളില്‍ ഏപ്രില്‍ 13ന് നേരിട്ടുള്ള പരിശീലനം പുനരാരംഭിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
പ്രോഗ്രാം ആവശ്യകതകളും അന്താരാഷ്ട്ര അവാര്‍ഡിംഗ് ബോഡികള്‍ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും അനുസരിച്ച് സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ട് സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ക്ക് നേരിട്ടോ ഓണ്‍ലൈനായോ പരിശീലനം നല്‍കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.


