
മനാമ: ദേശീയ ഭക്ഷ്യവിതരണം സംരക്ഷിക്കാനും അവശ്യസാധനങ്ങളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കാനുമായി ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവമാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു.
പാര്‍ലമെന്റില്‍ ഹസ്സന് ഇബ്രാഹിം എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ സംഘര്‍ഷം വ്യാപാരമാര്ഗങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ഒന്നിലധികം വഴികളിലൂടെ ഇറക്കുമതി തുടരുന്നുണ്ടെന്നും അവശ്യവസ്തുക്കളുടെ സ്റ്റോക്ക് വേണ്ടത്ര രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.


