
മനാമ: ബഹ്റൈനിലെ അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി ഒരുങ്ങുന്നു. ഇതിനായി ടെന്‍ഡര്‍ പ്രക്രിയയിലൂടെ ഒരു ബഹ്റൈന്‍ കമ്പനിയുമായി 1.2 ദശലക്ഷം ദിനാറിന്റെ വികസന കരാര്‍ ഒപ്പുവെച്ചു.
കുടുംബങ്ങള്‍ക്ക് സുരക്ഷിതമായും ഏറ്റവും എളുപ്പത്തിലും എത്തിച്ചേരാവുന്ന ഇടമാക്കി ഈ തീരത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം ബാസിം അബുദ്റീസ് പറഞ്ഞു.
അഞ്ചു വര്‍ഷത്തിലേറെയായി നാട്ടുകാര്‍ ഈ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.


