
മനാമ: ബഹ്റൈനില്‍ ഒരു പ്രശസ്ത നടിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവിന് മൈനര്‍ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.
2025ല്‍ നടി തന്റെ ഹ്യുണ്ടായി ട്യൂസണ്‍ കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി യുവാവിനെ ഏല്‍പ്പിച്ചിരുന്നു. പ്രതിഫലമായി 450 ദിനാര്‍ നേരത്തെ തന്നെ കൈപ്പറ്റി. എന്നാല്‍ 100 ദിനാറില്‍ താഴെ ചെലവുവരുന്ന പണിയാണ് ചെയ്തത്. മാത്രമല്ല പണി കഴിഞ്ഞിട്ടും കാര്‍ തിരികെ നല്‍കിയതുമില്ല.
അവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏറെ വൈകിയാണ് കാര്‍ തിരിച്ചുകൊടുത്തത്. തട്ടിപ്പിനെതിരെ നടി കോടതിയെ സമീപിക്കുകയായിരുന്നു.


