
മനാമ: ബ്രിട്ടീഷ് എയര്‍വേയ്സ് മദ്ധ്യപൗരസ്ത്യ മേഖലയിലേക്ക് ജൂലൈ മാസത്തില്‍ സര്‍വീസ് പുനരാരംഭിക്കാനുള്ള ഷെഡ്യൂളില്‍ സര്‍വീസുകളുടെ വെട്ടിക്കുറച്ചു.
പകരം ഇന്ത്യ, കെനിയ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടിയിട്ടുമുണ്ട്. നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ബ്രിട്ടീഷ് എയര്‍വേയ്സ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മെയ് മദ്ധ്യത്തോടെ റിയാദിലേക്കും ജൂലൈ ഒന്നിന് ദുബായ്, ദോഹ, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കും സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


