
മനാമ : കേരളത്തിലെ പ്രവാസികൾ നാടിന്റെ വികസനത്തിന് നൽകുന്ന സംഭാവനകൾ അതുല്യമാണെന്നും, വി ഡി സതീശൻ സർക്കാർ അവരെ ചേർത്തുപിടിക്കും എന്നും ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നൽകിയ സ്വീകരണത്തിൽ വനിതാ -ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ അഭിപ്രായപെട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ഗൾഫ് മേഖലയിൽ ഉണ്ടായ യുദ്ധ സാഹചര്യവും, വിമാനസർവീസുകൾ പോലും കൃത്യമായി ഉണ്ടാകാതെ ഇരുന്നപ്പോളും പ്രവാസികളായ നമ്മുടെ ആളുകൾ നാട്ടിൽ നേരിട്ട് എത്തിയും, ഇവിടെ ഇരുന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി ശക്തമായ പ്രവർത്തനങ്ങൾ ആണ് നടത്തിയത്. അങ്ങനെയുള്ളവരെ നേരിട്ട് കാണുന്നതിന് കിട്ടുന്ന അവസരം ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റും ഇല്ലെന്നും ബിന്ദു കൃഷ്ണ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനും ആയ കെ ജി ബാബുരാജൻ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം എസ്, ഷമീം കെ സി, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ് മിനി മാത്യു, കുടുംബ സൗഹൃദ വേദി ചെയർമാൻ കൃഷ്ണകുമാർ എന്നവർ ആശംസകൾ അറിയിച്ചു പ്രസംഗിച്ചു. ഒഐസിസി നേതാക്കൾ ആയ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, നെൽസൺ വർഗീസ്, ജോണി താമരശ്ശേരി, സുരേഷ് പുണ്ടൂർ, ശ്രീജിത്ത് പനായി, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, സിജു പുന്നവേലി, അലക്സ് മഠത്തിൽ, സന്തോഷ് നായർ, ബൈജു ചെന്നിത്തല, നാസർ തൊടിയൂർ, ശോഭ സജി, സിജി, ബിജുബാൽ സി കെ, മനോജ് മാത്യു, ഫൈസൽ പട്ടാണ്ടി എന്നിവർ നേതൃത്വം നൽകി.


