
മനാമ: ബഹ്റൈനിലെ ഹമദ് ടൗണില്‍ രണ്ടു ലക്ഷം ദിനാര്‍ വിലവരുന്ന പുരാവസ്തുക്കളും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒരു വീട്ടിലുണ്ടായിരുന്ന സാധനങ്ങളാണ് മോഷണംപോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി പിടികൂടുകയായിരുന്നു. മോഷ്ടിക്കപ്പെട്ട സാധനങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


