
മനാമ: ബഹ്റൈനില്‍ സമാധാനത്തിനായി നടന്ന സര്‍വ്വമത പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നു.
അവാലിയിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലില്‍ ബുധനാഴ്ച രാത്രിയാണ് സര്‍വ്വമത പ്രാര്‍ത്ഥന നടന്നത്. അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയുണ്ടായ സാഹചര്യത്തിലാണിത്. കത്തീഡ്രലുമായി സഹകരിച്ച് ദിസ് ഈസ് ബഹ്റൈന്‍ എന്ന കൂട്ടായ്മയാണ് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചത്.


