
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ ക്രമേണ പുനരാരംഭിക്കുന്നതായി വിമാനത്താവളത്തിന്റെ നടത്തിപ്പ് നിര്‍വഹിക്കുന്ന ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി (ബി.എ.സി) അറിയിച്ചു.
വ്യോമാതിര്‍ത്തി തുറന്നതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്.
യാത്രക്കാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുഗമവുമായ രീതിയില്‍ പുനര്‍പ്രവര്‍ത്തനം ഉറപ്പാക്കാന്‍ വിവിധ പങ്കാളികളുമായി ഏകോപനം തുടരുകയാണ്. യാത്രക്കാര്‍ അവരുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി അവരുടെ എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ ബി.എ.സി. നിര്‍ദ്ദേശിച്ചു.


