
മനാമ: പശ്ചിമേഷ്യന്‍ മേഖലയിലെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയായി നടപ്പിലാക്കിയ താല്‍ക്കാലിക അടച്ചുപൂട്ടലിന് ശേഷം ബഹ്റൈനു മുകളിലൂടെയുള്ള വ്യോമാതിര്‍ത്തി വീണ്ടും തുറന്നതായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അറിയിച്ചു.
വ്യോമയാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികളുമായി തുടര്‍ച്ചയായ ഏകോപനത്തോടെ ഉയര്‍ന്ന സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വ്യോമഗതാഗതത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് പറഞ്ഞു.


