
മനാമ: ബഹ്റൈനില്‍ 500 സൗദി റിയാലിന്റെ കള്ളനോട്ട് കൈവശം വെച്ച കേസില്‍ 48കാരന് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 500 ദിനാര്‍ പിഴയും വിധിച്ചു.
മയക്കുമരുന്ന് ഇടപാടിനിടയില്‍ പിടിയിലായ ഇയാളെ പരിശോധിച്ചപ്പോഴാണ് കള്ളനോട്ട് കണ്ടെത്തിയത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.
മയക്കുമരുന്ന് ഇടപാടിനിടെ ഒരു അജ്ഞാത വ്യക്തിയില്‍നിന്നാണ് തനിക്ക് കള്ളനോട്ട് ലഭിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇയാളുടെ പേരില്‍ മയക്കുമരുന്ന് കേസ് നിലവിലുണ്ട്.


