
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി കോണ്‍ഗ്രസ് പിരിച്ച ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിലുണ്ടെന്ന് പാര്‍ട്ടി നേതാവ് കെ.സി.വേണുഗോപാല്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പുനരധിവാസ പദ്ധതിക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് പിരിഞ്ഞുകിട്ടിയതിനേക്കാള്‍ കൂടുതല്‍ പണം ചെലവായെന്നും കെ.പി.സി.സിയുടെ അക്കൗണ്ടില്‍നിന്നാണ് ബാക്കി പണം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കെ.സി. വേണുഗോപാലിന്റെ വിശദീകരണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഒഴിഞ്ഞുമാറി. പദ്ധതി പൂര്‍ത്തിയായ ശേഷം കണക്ക് പുറത്തുവിടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നേരത്തെ ഭൂമി വാങ്ങാന്‍ അഞ്ചു കോടി രൂപ ചെലവായെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു.


