
കോഴിക്കോട്: പേരാമ്പ്രയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയ. ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയെന്ന ആരോപണം മറികടക്കാനാണിതെന്നാണ് സൂചന.
എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും കണ്‍വെന്‍ഷനുണ്ടെന്നും സ്ഥാനാര്‍ത്ഥി വരേണ്ട കാര്യമില്ലെന്നുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിശദീകരണം.
പേരാമ്പ്ര ചങ്ങരോത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍നിന്നാണ് ഫാത്തിമ തെഹ്ലിയ വിട്ടുനിന്നത്. കണ്‍വെന്‍ഷന്റെ നോട്ടീസില്‍ ഫാത്തിമ തെഹ്ലിയ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. ഫാത്തിമ ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന് എതിരാളികള്‍ ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പിന്മാറ്റമെന്നാണ് സൂചന. എന്നാല്‍ ഷെഡ്യൂളില്‍ ഈ പരിപാടിയില്ലെന്നാണ് യു.ഡി.എഫന്റെ വിശദീകരണം.
അതേസമയം, എല്ലാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കണ്വന്ഷന് വെച്ചിട്ടുണ്ടെന്നും സ്ഥാനാര്‍ത്ഥി വരേണ്ട കാര്യമില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.


