
മനാമ: ബഹ്റൈനില്‍ വില സ്ഥിരത ഉറപ്പാക്കാന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ഓപ്പറേഷന് സെന്റര്‍ തുറന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സെന്റര്‍ അമിതവില സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിലവിലുള്ള സംഘര്‍ഷ സാഹചര്യം ഉപയോഗപ്പെടുത്തി കച്ചവട സ്ഥാപനങ്ങള്‍ അമിതവില ഈടാക്കുന്നത് തടയുകയാണ് ഈ സെന്ററിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു.


