
മനാമ: ബഹ്റൈനില്‍ നേരിയ വില വര്‍ധനയോടെ ഏപ്രില്‍ മാസത്തിലെ പുതുക്കിയ ഇന്ധനവില നിരക്ക് അധികൃതര്‍ പ്രഖ്യാപിച്ചു.
പുതിയ വിലകള്‍ ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വന്നു. ഇതനുസരിച്ച് സൂപ്പര്‍ ഗ്യാസോലിന്‍ (98 ഒക്ടേന്‍) ലിറ്ററിന് 0.265 ദിനാറായിരുന്നത് 0.314 ആയി ഉയര്‍ന്നു. പ്രീമിയം ഗ്യാസോലിന്‍ (95 ഒക്ടേന്‍) ലിറ്ററിന് 0.235 ദിനാറായിരുന്നത് 0.253 ആയി ഉയര്‍ന്നു.
റെഗുലര്‍ ഗ്യാസോലിന്‍ (91 ഒക്ടേന്‍) ലിറ്ററിന് 0.218 ദിനാറായിരുന്നത് 0.223 ആയി. ഡീസല്‍ വില ലിറ്ററിന് 0.200 ദിനാറായിരുന്നത് 0.220 ദിനാറായും ഉയര്‍ന്നു. വിലയില്‍ മാറ്റം വരുത്തിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ക്കുള്ള സബ്സിഡി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.


