
ന്യൂയോര്‍ക്ക്: യു.എന്നിലെ ഇറാന് നയതന്ത്ര കാര്യാലയത്തിന്റെ ആശയവിനിമയങ്ങളിലെ തെറ്റായ അവകാശവാദങ്ങളെ തള്ളിക്കളയുന്ന കൃത്യമായ വിവരങ്ങള്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം നയതന്ത്ര കാര്യാലയം അന്താരാഷ്ട്ര സമൂഹത്തിന് നല്കി.
മാര്‍ച്ച് 30ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റിനും അയച്ച ഒമ്പതാമത്തെ കത്തിലാണ് അവകാശവാദങ്ങള്‍ തള്ളിയത്.
മാര്‍ച്ച് 18ന് ഇറാന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുടെ കത്തില്‍ അടങ്ങിയിരിക്കുന്ന ന്യായീകരിക്കാനാവാത്ത ആരോപണങ്ങളെ ശക്തമായി തള്ളുന്നുവെന്ന് ബഹ്റൈന്‍ നയതന്ത്ര കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്.
ബഹ്റൈനെതിരെ ഇറാന് നടത്തിയ ആക്രമണങ്ങള്‍ ന്യായീകരിക്കാനാവാത്തതാണെന്നും ഇപ്പോഴും ന്യായീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.


