
മനാമ: ബഹ്റൈനില്‍ ഭീതിയും പരിഭ്രാന്തിയും പരത്തുന്ന സമൂഹമാധ്യമ പോസ്റ്റുകളെ കരുതിയിരിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
ഇത്തരം നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. നിര്‍മ്മിതബുദ്ധി (എ.ഐ) ഉപയോഗിച്ചും മറ്റും സൃഷ്ടിച്ച നിരവധി വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ജനങ്ങളെ പരിഭ്രാന്തരാക്കാനും തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളവയാണ്.
നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പ്രകോപനവും അസ്വസ്ഥതയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പലരും വിദേശത്തിരുന്നാണ് ഇത്തരം പോസ്റ്റുകള്‍ പടച്ചുവിടുന്നതെന്നും ഡയറക്ടറേറ്റ് അറിയിച്ചു.


