
മനാമ: ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയുടെ പ്രസിഡന്റ് നെച്ചിര്‍വാന്‍ ബര്‍സാനിയുടെയും കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മസൂദ് ബര്‍സാനിയുടെയും വസതികള്‍ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഇറാഖിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണിതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇറാഖിന്റെ സുരക്ഷ, സ്ഥിരത, ഐക്യം, പ്രദേശിക സമഗ്രത എന്നിവയ്ക്ക് ബഹ്റൈന്‍ ഉറച്ച പിന്തുണ നല്കുന്നു. ആവര്‍ത്തിച്ചുള്ള ഭീകരാക്രമണങ്ങള്‍ക്കെതിരെ കുര്‍ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാരിനും അവിടുത്തെ ജനങ്ങള്‍ക്കും പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.


