
മനാമ: കുവൈത്തില്‍ കൊലപാതകങ്ങള്‍ നടത്താനും അക്രമങ്ങളുണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഭീകര സംഘടനയായ ഹിസ്ബുള്ളയുമായി ബന്ധമുള്ള ഒരു ശൃംഖല കണ്ടെത്തുന്നതിലും കുവൈത്ത്, ഇറാന്, ലെബനാന് എന്നീ രാജ്യങ്ങളിലെ അതിന്റെ അംഗങ്ങളെ പിടികൂടുന്നതിലും കുവൈത്ത് സുരക്ഷാ- രഹസ്യാന്വേഷണ അധികാരികള്‍ കാണിച്ച ജാഗ്രതയെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പ്രശംസിച്ചു.
കുവൈത്തിനോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ബാഹ്യ ഇടപെടലുകള്‍ക്കും എതിരെയും സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള പിന്തുണയും മന്ത്രാലയം പ്രഖ്യാപിച്ചു.


