
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ കനത്ത മഴ പെയ്തു.
മഴമൂലം പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. വെള്ളം നീക്കം ചെയ്യാന്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തി.
മഴയെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ് സംഘങ്ങളും രംഗത്തിറങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


