
മനാമ: ബഹ്റൈനിലുടനീളമുള്ള നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ (എന്‍.ബി.ബി) ബ്രാഞ്ച് ശൃംഖല പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.
ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവള ബ്രാഞ്ച് ഒഴികെയുള്ളവയാണ് വീണ്ടും തുറക്കുന്നതെന്ന് എന്‍.ബി.ബി. അറിയിച്ചു. ബാങ്ക് ജീവനക്കാരുടെയും ഇടപാടുകാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക. സമഗ്രമായ വിലയിരുത്തലിനു ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.
എല്ലായിടങ്ങളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സാധാരണ പ്രവൃത്തിസമയത്തു തന്നെയായിരിക്കും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുക.


