
മനാമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ച കേസില്‍ ബഹ്റൈനി യുവാവിന് ഹൈ ക്രിമിനല്‍ കോടതി രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചു.
കഴിഞ്ഞ നവവത്സര ദിനത്തില്‍ പുലര്‍ച്ചയാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന 20കാരന് അമിതവേഗതയില്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന 20കാരിയാണ് അപകടത്തില്‍ മരിച്ചത്. ബ്രിട്ടനിലെ ഒരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച യുവതി.


