
മനാമ: ബഹ്റൈനിലെ ജനുസാനില്‍ ഒരു വീട്ടില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അഗ്നിശമന സേനയും നാഷണല്‍ ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തി രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി.
കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.


