
മനാമ: സൗദി അറേബ്യയിലെ യാന്‍ബു തുറമുഖത്തിനും എസ്.എ.എം.ആര്.ഇ.എഫ്. റിഫൈനറിക്കും നേരെയുണ്ടായ ഇറാനിയന്‍ ആക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഇത് പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന അപകടകരമായ ആക്രമണമാണെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്പക്ക തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817ന്റെ ലംഘനമാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സൗദി അറേബ്യയോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും അതിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും ബഹ്റൈന്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ മന്ത്രാലയം ആശംസിച്ചു.


