
മനാമ: ബഹ്റൈനിലെ സാമ്പത്തികശേഷി കുറഞ്ഞ ഇന്ത്യക്കാര്‍ക്കുവേണ്ടി ഇന്ത്യയിലേക്ക് നാല് പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചതായി നവഭാരത് ബഹ്റൈന്‍ അറിയിച്ചു.
ഗര്‍ഭിണികളും കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങള്‍, വിസിറ്റ് വിസയില്‍ ബഹ്റൈനില്‍ മാതാപിതാക്കളുള്ള കുടുംബങ്ങള്‍, ബോര്‍ഡ് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യ വാരത്തിലും വിവാഹങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള കുടുംബങ്ങള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നവര്‍ക്ക് ഈ വിമാനങ്ങളില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്.
വീണ്ടും സമാനമായ പിന്തുണയോ നാട്ടിലേക്കയയ്ക്കലോ ആവശ്യമായി വന്നില്ലെങ്കില്‍ നവഭാരത് ബഹ്റൈന്‍ അത്തരം വിമാനങ്ങള്‍ക്കുള്ള കൂടുതല്‍ ക്രമീകരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി നവഭാരത് രക്ഷാധികാരി ജി. പ്രദീപ് കുമാര്‍ അറിയിച്ചു.


