
മനാമ: ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണികളില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.
ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെയും സമുദ്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഗള്‍ഫ് മേഖലയിലെ സമുദ്ര സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണെന്നും പ്രാദേശിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും ഭീഷണിയാണെന്നും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ നിര്‍ണായക താല്‍പ്പര്യങ്ങള്‍ക്കും തന്ത്രപരമായി പ്രധാനപ്പെട്ട ഈ മേഖലയില്‍ സമുദ്രയാന സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉറച്ച അന്താരാഷ്ട്ര പ്രതികരണമുണ്ടാകണം. ഹോര്‍മുസ് കടലിടുക്കിലൂടെയും ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെയും അന്താരാഷ്ട്ര സമുദ്രയാനം സംരക്ഷിിക്കപ്പെടുകയും എണ്ണ വിതരണത്തിന്റെയും ആഗോള വ്യാപാരത്തിന്റെയും സുരക്ഷ ഉറപ്പാക്കുകയും വേണം. ഹോര്‍മുസ് കടലിടുക്കിലെ അന്താരാഷ്ട്ര സമുദ്രയാനം തടയുമെന്ന ഇറാന്റെ ഭീഷണിയില്‍ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിനോട് ബഹ്റൈന്‍ ആവശ്യപ്പെട്ടു.


