മനാമ: കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അനുശോചനം രേഖപ്പെടുത്തി. തന്റെ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നേതൃത്വം നൽകിയ ബുദ്ധിമാനായ നേതാവിനെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് നഷ്ടമായതെന്ന് ബഹ്റൈൻ പ്രധാനമന്ത്രി പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
അന്തരിച്ച അമീറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് ശാശ്വത സമാധാനത്തോടെ വിശ്രമിക്കാൻ കഴിയട്ടെയെന്ന് സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.