
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും ഈദുല്‍ ഫിത്തറിന് മുമ്പ് മാര്‍ച്ച് 18ന് നല്‍കും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് മന്ത്രിസഭാ യോഗത്തില്‍ നിര്ദേശിച്ചതനുസരിച്ചാണിത്. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും ഏപ്രില്‍ 22ന് നല്‍കാനും അദ്ദേഹം നിര്‍ദേശം നല്കി. രണ്ടു ശമ്പളങ്ങള്ക്കിടയില് നീണ്ട ഇടവേള വരുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനാണിത്.


