
മനാമ: ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഈദുല്‍ ഫിത്തര്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. ഔദ്യോഗിക അവധി ദിവസങ്ങള്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വരുന്നതിനാല്‍ അതിനു നഷ്ടപരിഹാരമെന്ന നിലയില്‍ രണ്ടു ദിവസം കൂടി അവധി നല്‍കും.


