
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഫെബ്രുവരി 26 മുതല്‍ കുറഞ്ഞ നിരക്കില്‍ 1,50,000 ടിക്കറ്റുകള്‍ വില്‍ക്കും.
വില്‍പ്പന രാവിലെ 8.30ന് ആരംഭിക്കും. മാര്‍ച്ച് 4 വരെ വില്‍പ്പനയുണ്ടാകും. ഇതുവരെ നടന്നതില്‍വെച്ച് ഏറ്റവും വലിയ പ്രമോഷന് ‘ടേക്ക് ഓഫ് സെയില്‍’ ആണിത്.
ഈ വര്‍ഷം മാര്‍ച്ച് ഒന്നിനും നവംബര്‍ 30നുമിടയിലുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍. ബഹ്റൈനില്‍നിന്ന് അബുദാബിയിലേക്ക് 15 ദിനാര്‍ മുതല്‍, ബഹ്റൈനില്‍നിന്ന് കെയ്റോയിലേക്ക് 44 ദിനാര്‍ മുതല്‍, ബഹ്റൈനില്‍നിന്ന് ഇസ്താംബൂളിലേക്ക് 41 ദിനാര്‍ മുതല്‍, ബഹ്റൈനില്‍നിന്ന് ബാങ്കോക്കിലേക്ക് 66 ദിനാര്‍ മുതല്‍, ബഹ്റൈനില്‍നിന്ന് ലണ്ടന്‍ ഗാറ്റ്വിക്കിലേക്ക് 35 ദിനാര്‍ മുതല്‍ എന്നിങ്ങനെയാണ് ഓഫര്‍.
gulfair.com ലും ബഹ്റൈനിലെ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയും ബുക്കിംഗ് ലഭ്യമാണ്.


