
മനാമ: ബഹ്റൈനിലെ ഉമ്മുല്‍ ഹസമിലെ പുതിയ പോലീസ് സ്റ്റേഷന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു
പോലീസ് സ്റ്റേഷനുകളെ സംയോജിത സേവന കേന്ദ്രങ്ങളാക്കി മാറ്റാനും സാമൂഹ്യ പങ്കാളിത്തം വര്‍ധിപ്പിക്കാനും സുരക്ഷാ പ്രവര്‍ത്തനങ്ങളിലെ സാങ്കേതിക വികസനങ്ങള്‍ക്കൊപ്പം മുന്നേറാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷന് പുതുക്കിപ്പണിതത്.
ഉദ്ഘാടനച്ചടങ്ങില്‍ ആഭ്യന്തര ഉപമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദില്‍, പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.
കാര്യക്ഷമമായ ഇടപാടുകളും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങളും ഉറപ്പാക്കുന്നതിന് ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും സഹിതം ജനങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സമഗ്ര സേവന കേന്ദ്രമായിട്ടാണ് സ്റ്റേഷന് രൂപകല്‍പ്പന ചെയ്ത് സജ്ജീകരിച്ചിരിക്കുന്നത്.


